തൃക്കലങ്ങോട്: പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ നിലവിലുള്ള പഴയ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റുന്നു. ഇതിനായുള്ള പൊതുലേലം ഇന്ന് സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 10:30-ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും.ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള വ്യക്തികളും കരാറുകാരും 1000 രൂപ നിരതദ്രവ്യമായി (E.M.D) പഞ്ചായത്തിൽ മുൻകൂറായി അടക്കേണ്ടതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിശ്ചിത സമയത്തിന് മുൻപായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്.