റോഡ് കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും പൊളിച്ചുമാറ്റാൻ കർശന നിർദേശം

കാരക്കുന്ന്: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കാരക്കുന്ന് മൂന്നാം വാർഡിൽ റോഡ് കയ്യേറി നിർമ്മിച്ച മതിലുകളും മറ്റ് അനധികൃത നിർമ്മാണങ്ങളും അടിയന്തരമായി പൊളിച്ചുമാറ്റാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ കർശന നിർദേശം. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള നിർമ്മാണങ്ങൾക്കെതിരെ നാട്ടുകാർ നൽകിയ പരാതിയിലാണ് നടപടി.
​മൂന്നാം വാർഡിലെ ചീനിക്കൽ, കണ്ടാലപ്പറ്റ, വെസ്റ്റ് ചീനിക്കൽ, കല്ലിങ്ങൽ തുടങ്ങിയ ഭാഗങ്ങളിലാണ് ഇത്തരം കയ്യേറ്റങ്ങൾ വ്യാപകമായിട്ടുള്ളത്. റോഡിലേക്ക് ഇറക്കി കെട്ടിയ മതിലുകൾ, ഗതാഗതത്തിന് തടസ്സമാകുന്ന രീതിയിൽ റോഡിലേക്ക് തുറക്കുന്ന ഗേറ്റുകൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
​കൂടാതെ, മഴവെള്ളം ഒഴുകിപ്പോകുന്ന ഡ്രൈനേജുകൾ പൂർണ്ണമായും മൂടുന്ന രീതിയിൽ നിർമ്മിച്ച റാമ്പുകളും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത്തരം റാമ്പുകൾ പൊളിച്ചുമാറ്റണമെന്നും, മഴവെള്ളം റോഡിലേക്ക് കുതിച്ചൊഴുകാതെ ഡ്രൈനേജിലൂടെ തന്നെ സുഗമമായി ഒഴുകിപ്പോകാൻ ഉടമസ്ഥർ സ്വന്തം നിലയ്ക്ക് പൈപ്പുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
​പരാതിയുടെ അടിസ്ഥാനത്തിൽ, റോഡിലേക്കുള്ള കയ്യേറ്റങ്ങൾ എത്രയും വേഗം നീക്കം ചെയ്യാൻ തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് നിർദേശിച്ചു. ഈ നിർദേശം സമയബന്ധിതമായി പാലിക്കാത്ത പക്ഷം, ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകി നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top