SKLA മലപ്പുറം ഈസ്റ്റ് ജില്ലയ്ക്ക് പുതിയ നേതൃത്വം; ഷറഫുദ്ദീൻ ലത്തീഫി പ്രസിഡന്റ്, യൂനുസ് ലത്തീഫി ജനറൽ സെക്രട്ടറി

പെരിന്തൽമണ്ണ: എസ്.കെ.എൽ.എ (SKLA) മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. പെരിന്തൽമണ്ണ പുഴക്കാട്ടിരിയിൽ വെച്ച് നടന്ന ജില്ലാ ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പുതിയ ഭാരവാഹികളായി ഷറഫുദ്ദീൻ ലത്തീഫി മണ്ണാർമല (പ്രസിഡന്റ്), യൂനുസ് ലത്തീഫി ഒടമല (ജനറൽ സെക്രട്ടറി), മുജീബ് ലത്തീഫി വാക്കോട് (ട്രഷറർ) എന്നിവർ ചുമതലയേറ്റു.
​ഷറഫുദ്ദീൻ ലത്തീഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഹക്കീം ലത്തീഫി പുല്ലാര ഉദ്ഘാടനം ചെയ്തു. യോഗത്തിന് മുന്നോടിയായി നടന്ന മൗലിദ് പാരായണത്തിന് സൈനുദ്ദീൻ ലത്തീഫി നേതൃത്വം നൽകി.
​സമസ്തയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ കർമ്മപദ്ധതികൾ ആവിഷ്കരിക്കാനും, 'സുപ്രഭാതം' ദിനപത്രത്തിന്റെ വരിക്കാരെ ചേർക്കുന്ന ക്യാമ്പയിൻ വൻവിജയമാക്കാനും യോഗത്തിൽ തീരുമാനമായി. തുടർന്നാണ് നിലവിലെ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
​യോഗത്തിൽ മുസ്തഫ ലത്തീഫി പുഴക്കാട്ടിരി, ഫൈസൽ ലത്തീഫി പൂളമണ്ണ, ശിഹാബ് ലത്തീഫി അമ്മിനിക്കാട്, ഹുസൈൻ ലത്തീഫി ഏലംകുളം തുടങ്ങിയവർ സംബന്ധിച്ചു. മുസ്തഫ ലത്തീഫി നന്ദി രേഖപ്പെടുത്തി.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top