15 വർഷത്തെ ദുരിതം; തകർന്ന റോഡിൽ ഒറ്റയാൾ സമരവുമായി മജീദ്, പിന്തുണയുമായി നാടും

തൃക്കലങ്ങോട്: ഒന്നരപ്പതിറ്റാണ്ടായി തകർന്നുകിടക്കുന്ന തൃക്കലങ്ങോട് പഞ്ചായത്തിലെ തച്ചുണ്ണി-പുലത്ത്‌-മൈലൂത്ത്‌-ആലുങ്ങല്‍-വാരിയംപറമ്പ്‌-പേലേപ്പുറം റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് എളങ്കൂർ സ്വദേശി മാവുങ്ങൽ മജീദ് നടത്തിയ ഒറ്റയാൾ സമരം ജനശ്രദ്ധയാകർഷിച്ചു. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ആധുനിക നിലവാരത്തിൽ നവീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
​എളങ്കൂർ കല്ലിമ്മൽചിറയിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയായിരുന്നു സമരം. 'ജനപ്രതിനിധികളോട് ഒരു ചോദ്യം' എന്നെഴുതിയ ബോർഡും പിടിച്ചുനിന്ന മജീദിന് പിന്തുണയുമായി രാവിലെ പത്തുമണിയോടെ വയോജനങ്ങളും വിദ്യാർത്ഥികളും യാത്രക്കാരും ഉൾപ്പെടെ വൻജനാവലി എത്തി. ചിലർ നോട്ടുമാല ചാർത്തിയാണ് പിന്തുണയറിയിച്ചത്. സമരത്തോടനുബന്ധിച്ച് നടത്തിയ ഒപ്പുശേഖരണത്തിൽ ആയിരത്തോളം പേർ പങ്കുചേർന്നു.
​കഴിഞ്ഞ 15 വർഷമായി വിവിധ വകുപ്പുകളിലും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിലുൾപ്പെടെ നിരവധി തവണ പരാതി നൽകിയിട്ടും ഫലം കാണാത്തതിനാലാണ് മജീദ് സമരത്തിനിറങ്ങിയത്. റോഡിന്റെ ചരിത്രം, ഫണ്ട്, പരിപാലനം, ഉടമസ്ഥാവകാശം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിൽ ഉന്നയിച്ച 111 ചോദ്യങ്ങൾക്ക് രേഖാമൂലം മറുപടി നൽകണമെന്നും അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top