ചക്ക കോഫി മുതൽ ചക്ക ബിരിയാണി വരെ; രുചിവൈവിധ്യങ്ങളുമായി തൃക്കലങ്ങോട് കുടുംബശ്രീയുടെ 'ചക്ക ഫെസ്റ്റ്'



 തൃക്കലങ്ങോട്: ചക്കയിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്ന നിർമ്മാണ സാധ്യതകൾ അയൽക്കൂട്ടങ്ങളെ ബോധവൽകരിക്കുന്നതിനും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പ്രോത്സാഹനം നൽകുന്നതിനുമായി തൃക്കലങ്ങോട് കുടുംബശ്രീയുടെ നേതൃത്വത്തിൽ 'ചക്ക ഫെസ്റ്റ്' സംഘടിപ്പിച്ചു. സംയോജിത കാർഷിക ക്ലസ്റ്റർ (IFC) പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഉപജീവന സേവന കേന്ദ്രത്തിന്റെ (LSC) നേതൃത്വത്തിലാണ് പരിപാടി നടന്നത്.

​ചക്ക ഫെസ്റ്റിന്റെ ഉദ്ഘാടനം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എൻ.പി. മുഹമ്മദ് നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഹസ്‌നി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കുടുംബശ്രീ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

​ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയ വിപണന മേള ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ചക്ക കോഫി മുതൽ ചക്ക ബിരിയാണി വരെയുള്ള അൻപതിലധികം വ്യത്യസ്ത വിഭവങ്ങളാണ് മേളയിൽ വിൽപ്പനയ്ക്കായി തയ്യാറാക്കിയിരുന്നത്. ഇതിന് പുറമെ, പദ്ധതിയുടെ ഭാഗമായി 101 തരം ചക്ക വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ പരിശീലനം നൽകുന്നതിനായുള്ള രജിസ്ട്രേഷനും ഫെസ്റ്റിൽ ആരംഭിച്ചു. കാരക്കുന്ന് 34-ൽ പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ ഉപജീവന സേവന കേന്ദ്രം വഴിയാണ് പരിശീലനവും ചക്കയുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളും ലഭ്യമാക്കുന്നത്

.മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്ന് പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ഒരു കൂറ്റൻ ചക്കയായിരുന്നു. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാറാണ് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഈ പരിസ്ഥിതി സൗഹൃദ കലാസൃഷ്ടി ഒരുക്കിയത്. ചക്കയുൽപ്പന്നങ്ങളുടെ വിപണന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് കുടുംബശ്രീ ഇതിലൂടെ

ലക്ഷ്യമിടുന്നത്.

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top