തൃക്കലങ്ങോട് യു.ഡി.എഫ് വിജയഘോഷം ഇന്ന്

തൃക്കലങ്ങോട് : തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പിൽ കൈവരിച്ച മികച്ച വിജയവും കേരളത്തിൽ ഉയർന്ന വിജയത്തോടെ  അധികാരത്തിൽ വന്ന പശ്ചാത്തലത്തിലും യു.ഡി.എഫ് തൃക്കലങ്ങോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (മെയ് 16 ശനി) വിപുലമായ വിജയഘോഷം സംഘടിപ്പിക്കുന്നു.
'കളറാക്കാം വിജയത്തിളക്കം' എന്ന മുദ്രാവാക്യമുയർത്തിയാണ് ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
​ഇന്ന് വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയാണ് വിവിധ പരിപാടികളോടെയുള്ള വിജയഘോഷം നടക്കുക. നിയുക്ത മഞ്ചേരി മണ്ഡലം എംഎൽഎ ഉൾപ്പടെ  പ്രമുഖ യു.ഡി.എഫ് നേതാക്കൾ, ജനപ്രതിനിധികൾ, പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും.
​വിജയഘോഷത്തിന്റെ ഭാഗമായി വർണ്ണാഭമായ പ്രകടനങ്ങളും, കരിമരുന്ന്, ഡിജെ, തുടങ്ങി വലിയ ഒരുക്കങ്ങൾ നടത്തിയതായി യു.ഡി.എഫ് തൃക്കലങ്ങോട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
 മരത്താളിൽ നിന്നും ആരംഭിച്ച് 
 വൈകുന്നേരം 7 മണിക്ക്  പള്ളിപ്പടിയിൽ നിന്നും ശക്തി പ്രകടനമായി   കാരക്കുന്ന് 34 ൽ അവസാനിക്കും.

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top