2024 ജൂണിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടിയെ തന്റെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. പല ദിവസങ്ങളിലും സഫീർ അതിജീവിതയെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വെച്ച് ശാരീരികമായി ഉപദ്രവിച്ചു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
എടവണ്ണ പോലീസ് ഇൻസ്പെക്ടർ ഇ. ബാബുവാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 22 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.എൻ. മനോജ് ഹാജരായി.
പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് നൽകാൻ കോടതി ഉത്തരവിട്ടു. ഇതിനുപുറമെ, വിക്ടിം കോമ്പൻസേഷൻ പദ്ധതി പ്രകാരം പെൺകുട്ടിക്ക് കൂടുതൽ നഷ്ടപരിഹാരം ഉറപ്പാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിധിക്ക് പിന്നാലെ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ ഇത്രയും വേഗത്തിൽ കടുത്ത ശിക്ഷ നടപ്പിലാക്കിയത് നിയമവാഴ്ചയുടെ കരുത്തുറ്റ നടപടിയായി വിലയിരുത്തപ്പെടുന്നു.