കാരക്കുന്ന്: ആഴ്ചകളായി തുടരുന്ന കഠിനമായ ചൂടിന് അറുതി വരുത്തി കാരക്കുന്നിലും പരിസരപ്രദേശങ്ങളിലും ശക്തമായ വേനൽമഴ പെയ്തു. വൈകുന്നേരത്തോടെയാണ് ഇടിമിന്നലോടു കൂടിയ മഴ തുടങ്ങിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താപനില കുത്തനെ ഉയർന്നതോടെ ജനജീവിതം ദുസ്സഹമായിരുന്നു. ഈ സാഹചര്യത്തിലാണ് മലയോര മേഖലകളിൽ ഉൾപ്പെടെ കനത്ത മഴ ലഭിച്ചത്. ശക്തമായ ഇടിമിന്നൽ ഉണ്ടായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.