ചെറുപ്പള്ളി ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ ഉദ്ഘാടനവും മജ്ലിസുന്നൂർ വാർഷികവും ഇന്നും നാളെയുമായി നടക്കും

കാരക്കുന്ന്: ചെറുപ്പള്ളി ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ ഉദ്ഘാടനവും മജ്ലിസുന്നൂർ സംയുക്ത വാർഷികവും ദുആ മജ്ലിസും ഇന്നും നാളെയുമായി (വെള്ളി, ശനി) നടക്കും. കാരക്കുന്ന്-ചെറുപ്പള്ളിക്കലിലെ ശംസുൽ ഉലമ നഗറിലാണ് പരിപാടികൾ സജ്ജീകരിച്ചിരിക്കുന്നത്.

ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. ചടങ്ങിൽ മുസ്തഫ ഫൈസി വടക്കുമുറി മുഖ്യ പ്രഭാഷണം നടത്തും. മത-സാമൂഹിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.
രണ്ടാം ദിവസമായ നാളെ (ശനി) നടക്കുന്ന സമ്മേളനം സയ്യിദ് മുഹമ്മദ്‌ സ്വാലിഹ് ശിഹാബ് തങ്ങൾ പട്ടർക്കടവ് ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന മജ്ലിസുന്നൂർ ദുആ മജ്ലിസിന് അബ്ദുൽ അസീസ് മുസ്ലിയാർ മൂത്തേടം നേതൃത്വം നൽകും.
​രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ ഏവരും പങ്കുചേരണമെന്ന് സംഘാടക സമിതി അറിയിച്ചു.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top