പ്രതിഷേധ പരിപാടി സി.പി.ഐ (എം) മഞ്ചേരി ഏരിയാ കമ്മറ്റിയംഗം ഡോ. പി. ജിജി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് പ്രസിഡന്റ് പി. ദിവ്യ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഏരിയാ കമ്മറ്റിയംഗം എം. ജസീർ കുരിക്കൾ, ലോക്കൽ സെക്രട്ടറി കെ. കെ. ജനാർദ്ദനൻ, ടി. സലാം, കെ. കെ. വിമല, ഷാജി കപ്രാട് തുടങ്ങിയവർ സംസാരിച്ചു. മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറി എം. റജീന സ്വാഗതവും പി. പി. ഫാത്തിമ നന്ദിയും പറഞ്ഞു. നിരവധിയാളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.