കാരക്കുന്ന്: പ്രദേശത്തെ നിർധനരായ രോഗികൾക്ക് സാന്ത്വനമേകാൻ ലക്ഷ്യമിട്ട് കാരക്കുന്ന് 'കാഴ്ച ജനകീയ ചികിത്സാ സഹായ സംഘം' മെഗാ പാലട പായസം ചലഞ്ച് സംഘടിപ്പിക്കുന്നു. കഴിഞ്ഞ 15 വർഷമായി
പ്രദേശത്തെ രോഗികളുടെ ആശ്രയവും പ്രതീക്ഷയുമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് 'കാഴ്ച'.
ചികിത്സാ സഹായ ഫണ്ടിലേക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ ധനശേഖരണ പരിപാടി സംഘടിപ്പിക്കുന്നത്. വരുന്ന ഓഗസ്റ്റ് 2 ഞായറാഴ്ചയാണ് (02-08-2026) പായസം ചലഞ്ച് നടക്കുന്നത്. ഒരു ലിറ്റർ പാലട പായസത്തിന് 250 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്.
ഈ സത്കർമ്മത്തിൽ പങ്കുചേരാനും പായസം മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി താഴെ നൽകിയിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബുക്കിംഗ് നമ്പറുകൾ:
94476 26999
95448 84930
98091 67759
91422 00553
