ഡിജിറ്റൽ സാക്ഷരതയുമായി ലിറ്റിൽ കൈറ്റ്സ്; കാരക്കുന്നിൽ സെൻസസ് ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ചു.

കാരക്കുന്ന്: കാരക്കുന്ന് ഗവ. ഹയർസെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സെൻസസ് സെൽഫ് എന്യൂമറേഷൻ ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ചു. കാരക്കുന്ന് ജംഗ്ഷൻ അങ്കണവാടി, തോട്ടം കോളനി അങ്കണവാടി എന്നിവിടങ്ങളിലായാണ് ക്യാമ്പുകൾ നടന്നത്.
​സെൻസസ് വിവരങ്ങൾ സ്വന്തം മൊബൈൽ ഫോണിലൂടെ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നതിനെക്കുറിച്ച് കുട്ടികൾ പൊതുജനങ്ങൾക്കും രക്ഷിതാക്കൾക്കും കൃത്യമായ മാർഗനിർദേശങ്ങളും സാങ്കേതിക സഹായങ്ങളും നൽകി. നൂറിലധികം ആളുകൾ ഹെൽപ്പ് ഡെസ്കിന്റെ സേവനം പ്രയോജനപ്പെടുത്തി.
​ഡിജിറ്റൽ സാക്ഷരതയും സാമൂഹിക പ്രതിബദ്ധതയും ഒത്തിണങ്ങിയ വിദ്യാർത്ഥികളുടെ പ്രവർത്തനം പ്രദേശവാസികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വലിയ അഭിനന്ദനമാണ് ഏറ്റുവാങ്ങിയത്.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top