ജൽജീവൻ മിഷൻ: തൃക്കലങ്ങോട് പഞ്ചായത്തിൽ റോഡുകൾ തകർന്നു; കാലവർഷത്തിന് മുൻപേ നവീകരണം പൂർത്തിയാക്കണമെന്ന് ആവശ്യം

തൃക്കലങ്ങോട്: ജൽജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിടാൻ വെട്ടിപ്പൊളിച്ച പഞ്ചായത്തിലെ മിക്ക ഭാഗങ്ങളിലെ റോഡുകളുടെ നവീകരണം വൈകുന്നത് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ ജനജീവിതം ദുസ്സഹമാക്കുന്നു. വേനൽ മഴ പെയ്തതോടെ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലെ റോഡുകളും ചെളിക്കുളമായി മാറിയിരിക്കുകയാണ്. 
 പൈപ്പ് ലൈൻ സ്ഥാപിക്കാൻ കീറിയ ചാലുകൾ കൃത്യമായി മൂടാത്തതാണ് പ്രധാന വില്ലനാകുന്നത്. വേനൽമഴ ശക്തമായതോടെ ഈ ചാലുകളിലേ മണ്ണ് താഴ്ന്നിറങ്ങുകയും ഒലിച്ചുപോവുകയും ചെയ്തു. ഇത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. 
കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കെ,  ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top