DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

ഗ്രീൻഫീൽഡ് ദേശീയപാത : 7 ഇടങ്ങളിൽ കൂടുതൽ ഭൂമി ഏറ്റെടുക്കും

കോഴിക്കോട്  പാലക്കാട്  ഗ്രീൻഫീൽഡ് ഹൈവേക്ക്  ഏഴു ഇടങ്ങളിൽ റോഡിന്റെ വീതി കൂട്ടാൻ   കൂടുതൽ ഭൂമി  ഏറ്റെടുക്കാൻ  തീരുമാനം.  നിലവിൽ മലപ്പുറം ജില്ലയിലെ ഏഴ് വില്ലേജ്  കളിലാണ്  വീതി കൂട്ടാൻ ധാരണ.
 45 മീറ്റർ വീതിയിലാണ് ജില്ലയിലൂടെ റോഡ് കടന്നുപോകുന്നത് എന്നാൽ പുതിയ തീരുമാനപ്രകാരം ഏഴു ഇടങ്ങളിലായി  60 മീറ്റർ  വീതി കൂട്ടി റോഡ് നിർമിക്കാനും  ടോൾ പിരിവിനുള്ള  കെട്ടിടം പണിയുന്നതിനും ചരക്ക് വാഹനങ്ങൾക്ക്  വിശ്രമിക്കാനുമുള്ള സ്ഥലം കണ്ടെത്തുന്നതിനുമായി റോഡിന്റെ ഇരുവശങ്ങളിലുംനിന്നും ഏഴര മീറ്റർ  ഭൂമി അധികമായി ഏറ്റെടുക്കാനാണ്   ഹൈവേ അതോറിറ്റി ആവശ്യപ്പെട്ടത്  ഇതിനു സർക്കാർ   അംഗീകാരം നൽകി.
 വാഴയൂർ, കരുവാരക്കുണ്ട്, കാരക്കുന്ന് , അരീക്കോട്, വാഴക്കാട്, ചീക്കോട്, ചെമ്പ്രശ്ശേരി എന്നീ വില്ലേജുകളിലാണ്  കൂടുതൽ ഭൂമി ഏറ്റെടുക്കുക. വാഴയൂരും കരുവാരക്കുണ്ടും  ടോൾ പിരിവിന്  കേന്ദ്രങ്ങൾ നിർമിക്കും. ചെമ്പ്രശ്ശേരി, കാരക്കുന്ന്, അരീക്കോട്, ചീക്കോട്, വാഴക്കാട്  എന്നിവിടങ്ങളിലാണ്  ചരക്ക് വാഹനങ്ങൾക്കുള്ള വിശ്രമ സൗകര്യങ്ങൾ ഒരുക്കുക. 





അഭിപ്രായങ്ങളൊന്നുമില്ല