TAKE A. BREAK. വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു.
മരത്താണി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് മരത്താണി അമ്പലപ്പടിയിൽ നിർമ്മിക്കുന്ന TAKE A BREAK. വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് NP ഷാഹിദ മുഹമ്മദ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയപ്രകാശ് ബാബു അധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ അജിത കലങ്ങോടി പറമ്പ് സ്വാഗതം പറഞ്ഞു.
പ്രതിപക്ഷ നേതാവ് ജസീർകുരിക്കള്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, NP മുഹമ്മദ്, EA സലാം തുടങ്ങി രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
No comments
Post a Comment