ദശ വാര്‍ഷിക മദ്ഹുറസൂല്‍ പ്രഭാഷണം:സ്വാഗതസംഘം രൂപീകരിച്ചു.
കാരക്കുന്ന്: നവംബര്‍ 10, 11, 12 തിയ്യതികളില്‍ കാരക്കുന്ന് അല്‍ഫലാഹ് ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പത്തപ്പിരിയം അബ്ദുറശീദ് സഖാഫിയുടെ ദശവാര്‍ഷിക മദ്ഹുറസൂല്‍ പ്രഭാഷണത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സിപി അലവി അഹ്‌സനി (ചെയര്‍മാന്‍) പി അബ്ദുറഹിമന്‍ കാരക്കുന്ന് (ജന. കണ്‍വീനര്‍) കെടി കുഞ്ഞുമോന്‍ ചീനിക്കല്‍ (ഫിനാന്‍സ് സെക്രട്ടറി) ശംസുദ്ധീന്‍ നിസാമി, സുലൈമാന്‍ സഅദി, എന്‍ മുഹമ്മദ് സഖാഫി, പിപി അഷ്‌റഫ് ഹിശാമി, എന്‍ ഉമര്‍ ഹിശാമി, റഷീദലി മുസ്‌ലിയാര്‍ (വൈസ്. ചെയര്‍മാന്‍) എം അലി സഖാഫി, പി ഹുസൈന്‍, ശറഫുദ്ധീന്‍ പുലത്ത്, മൊയ്തീന്‍കുട്ടി കുന്നുമ്മല്‍, ശിഹാബ് കണ്ടാലപ്പറ്റ, അബ്ദുസലാം അല്‍ ഹസനി (ജോ. കണ്‍വീനര്‍) എന്നിവരെ തെരഞ്ഞടുത്തു. പത്താമത് പ്രഭാഷണത്തിന്റെ ഭാഗമായി മര്‍ഹും കാരക്കുന്ന് മമ്മദ് മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡ്, മീലാദ് റാലി, ട്രാഫിക് ബോധവല്‍കണം, പുസ്തക പ്രകാശനം, അനുമോദനം. അങ്ങാടി മൗലിദ്, ക്വിസ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കനും തീരുമാനമായി.
യോഗം പത്തപ്പിരിയം അബ്ദുറശീദ് സഖാഫി ഉദ്ഘാടനം ചെയ്തു. സിപി അലവി അഹ്‌സനി അദ്ധ്യക്ഷനായി. പി പി അഷ്‌റഫ് ഹിശാമി, എന്‍ മുഹമ്മദ് സഖാഫി, എം അലി സഖാഫി, എന്‍ അബ്ദുറഹ്‌മാന്‍ സഖാഫി, പി അബ്ദുള്ള സഖാഫി, സിറാജ് അഹ്‌സനി നീലങ്ങോട്, ഹുസൈന്‍ ചെറുപള്ളി, റഷീദലി മുസ്ലിയാര്‍ ചെറുപള്ളി, അബ്ദുറഹ്‌മാന്‍ കാരക്കുന്ന് സംബന്ധിച്ചു.
No comments
Post a Comment