നാടെങ്ങും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഇന്ത്യ രാജ്യത്തിന്റെ 77ാമത് സ്വതന്ത്രദിനം നാടെങ്ങും വിപുലമായി തൃക്കലങ്ങോട്ടുകാർ ആഘോഷിച്ചു. തൃക്കലങ്ങോടിലെ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ, മത,സാമൂഹ്യ രാഷ്ട്രീയ സന്നദ്ധ സംഘടനകൾ എന്നിവ ദേശീയ പതാക ഉയർത്തിയും മധുരം വിതരണം ചെയ്തും കലാസാംസ്കാരിക കായിക പരിപാടികളാലും വിപുലമായി ആഘോഷിച്ച പരിപാടികൾ സംഘടിപ്പിച്ചു.
അംഗൻവാടികളിലും സ്കൂളുകളിലും പായസവും മധുരപലഹാര വിതരണവും, ഘോഷയാത്രകളും ശുചീകരണ പ്രവര്‍ത്തനങ്ങളും നടന്നു. രാവിലെ വിവിധ സ്കൂളുകളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍മാരും പി.ടി.എ പ്രസിഡന്റുമാരും വാർഡ് മെമ്പർമാരും പതാക ഉയര്‍ത്തി.
പഞ്ചായത്തിലെ വിവിധ ക്ലബ്ബുകൾ , സന്നദ്ധ സംഘടനകൾ, തുടങ്ങിയവർ വിവിധയാർന്ന സ്വാതന്ത്ര്യ ദിന പരിപാടികൾ സംഘടിപ്പിച്ചു.
No comments
Post a Comment