DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

ധനസഹായ കമ്മിറ്റി രൂപവത്കരിച്ചു


തൃക്കലങ്ങോട് : സി.പി.എം തൃക്കലങ്ങോട് ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായിരുന്ന ചേക്കുട്ടിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി ധനസഹായ കമ്മിറ്റി രൂപവത്കരിച്ചു. അബ്ദുറസാഖ് ചെയര്‍മാനും വി.എം.ഷൗക്കത്ത് കണ്‍വീനറും കെ.പി.മധു ഖജാന്‍ജിയുമായാണ് കമ്മിറ്റി രൂപവത്കരിച്ചത്.

ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗം സി.പി.എം ജില്ലാ സെക്രട്ടറി കെ.ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. വേലായുധന്‍ വള്ളിക്കുന്ന് അധ്യക്ഷതവഹിച്ചു. ടി.കെ.ഹംസ, എന്‍.കണ്ണന്‍, ടി.പി.സുല്‍ഫിക്കറലി, വി.എം.ഷൗക്കത്ത്, കെ.കെ.ജനാര്‍ദ്ദനന്‍, യു.നാരായണന്‍, ഉമ്മര്‍ പള്ളിപ്പടി, കുട്ട്യാപ്പു, ശശി, എന്‍.നടരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. തരകന്‍ ബീരാന്‍ ഹാജി ആദ്യതുക നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല